
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അസം സ്വദേശി അറസ്റ്റില്‍. തൈക്കാട് ആശുപത്രിക്ക് സമീപമാണ് സംഭവം. അസാം സ്വദേശിയായ ജോണി കച്ചോബിനെയാണ് (22) തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.30നായിരുന്നു സംഭവം നടന്നത്.
Also Read:പത്ത് വര്‍ഷം കൊണ്ട് കേരളം കുടിച്ചുതീർത്തത് 1.15 ലക്ഷം കോടി രൂപയുടെ മദ്യം: റിപ്പോർട്ട് പുറത്ത്
കാറില്‍ വരികയായിരുന്ന പെണ്‍കുട്ടിയും കുടുംബവും ആശുപത്രിക്ക് സമീപം വാഹനം നിറുത്തി അതിൽത്തന്നെ ഇരിക്കുകയായിരുന്നു. ഈ സമയത്താണ് അവിടെ നില്‍ക്കുകയായിരുന്ന പ്രതി വാഹനത്തിനുള്ളില്‍ കൈയിട്ട് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയ്ക്കെതിരെ പോക്‌സോ ആക്‌ട് ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടർന്ന് പ്രതി മാനസികാസ്വാസ്ഥ്യം പ്രകടപ്പിക്കുന്നതിനാല്‍ റിമാന്‍ഡ് നടപടികള്‍ക്ക് ശേഷം ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Post Your Comments