ലണ്ടൻ: പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ബ്രിട്ടീഷ് പാർലമെന്റ് അംഗത്തിന് അനുശോചനം അറിയിച്ച് ബോറിസ് ജോൺസൺ. അദ്ദേഹം ഒരു മികച്ച പൊതുപ്രവർത്തകനാണെന്നും സ്‌നേഹമുള്ള സുഹൃത്തും സഹപ്രവർത്തകനുമാണെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
Read Also: അഞ്ചു വർഷത്തേക്ക് 29,000 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റ്: അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
‘വളരെ സങ്കടകരമായ വാർത്തയാണിത്. യുകെയിൽ 40 വർഷത്തോളം പ്രവർത്തിച്ച ഡേവിസ് അമെസിനെ നഷ്ടപ്പെട്ടതിൽ വളരെയധികം ദു:ഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ബ്രിട്ടന് നഷ്ടമായത് ഒരു നല്ല പൊതുപ്രവർത്തകനെയും വളരെ പ്രിയപ്പെട്ട സുഹൃത്തിനെയുമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 25 വയസുകാരനായ പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു. കുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലായിരുന്നു സംഭവം. ഡേവിഡ് അമെസിനെ പ്രതി നിരവധി തവണ കുത്തിയതായാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments