ഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വിഡി സവര്‍ക്കര്‍ നല്കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ആൻഡമാന്‍-നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സെല്ലുലാര്‍ ജയിലിൽ സവര്‍ക്കര്‍ കഴിഞ്ഞിരുന്ന മുറിയിൽ സന്ദർശനം നടത്തിയ അമിത് ഷാ ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആൻഡമാനിലെ സെല്ലുലാര്‍ ജയിൽ ദേശസ്നേഹികളുടെ പുണ്യസ്ഥലമാണെന്ന് അമിത് ഷാ പറഞ്ഞു. കാലാപാനിയിലേക്ക് രണ്ടുവട്ടം അയക്കപ്പെട്ട ഏക സ്വാതന്ത്ര്യസമര സേനാനിയാണ് സച്ചിന് സന്യാലെന്ന് പറഞ്ഞ അദ്ദേഹം സച്ചിനെയും ആദരിച്ചു.
Post Your Comments