KeralaLatest NewsNews

രണ്ട് മക്കളെ തനിച്ചാക്കി സോണിയയ്ക്ക് പിന്നാലെ അനിലും യാത്രയായി: ഭാര്യയുടെ വേര്‍പാട് താങ്ങാനാകാതെ അനില്‍ ജീവനൊടുക്കി

ലണ്ടന്‍: രണ്ട് വര്‍ഷം മുമ്പ് കെയിലേക്ക് കുടിയേറിയ ദമ്പതികളുടെ വേര്‍പാടില്‍ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും. രണ്ട് മക്കളെ തനിച്ചാക്കിയാണ് റെഡിച്ചിലെ സോണിയയും പിന്നാലെ അനിലും ഈ ലോകത്തോട് വിട പറഞ്ഞത്.

Read Also: മരണവീട്ടില്‍ മാസ്‌ക് ധരിച്ചെത്തിയ 29 കാരി കട്ടിലിനടിയില്‍ ബാഗില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നു: യുവതി പിടിയില്‍

മാങ്ങാനം മന്ദിരം ആശുപത്രിയില്‍ നഴ്സായിരുന്ന സോണിയ രണ്ട് വര്‍ഷം മുമ്പാണ് യു കെയിലെത്തിയത്. പിന്നാലെ ഭര്‍ത്താവ് അനിലും മക്കളായ ലിയയും ലൂയിസും യു കെയിലെത്തി. 11 തവണ ഇംഗ്ലീഷ് യോഗ്യത പരീക്ഷ എഴുതിയാണ് ഒടുവില്‍ യു കെയിലേക്കുള്ള സെലക്ഷന്‍ സ്വന്തമാക്കിയത്. എങ്ങനെയും യുകെയില്‍ എത്തണം, രക്ഷപ്പെടണം എന്ന ദൃഢ നിശ്ചയമായിരുന്നു സോണിയയില്‍ ഉണ്ടായിരുന്നത്.

അവധിക്ക് ആദ്യമായി നാട്ടിലെത്തി തിരിച്ച് യു കെയിലെത്തി മണിക്കൂറുകള്‍ക്കകം കുഴഞ്ഞുവീണാണ് സോണിയ മരണപ്പെട്ടത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സ്വന്തമാക്കിയ പ്രിയതമയുടെ മരണം താങ്ങാനാകാതെ പിറ്റേ ദിവസം ഭര്‍ത്താവ് അനിലും സ്വയം ജീവന്‍ വെടിഞ്ഞു.

അനിലിന് സോണിയയുടെ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമാണെന്ന് മനസിലാക്കിയ സുഹൃത്തുക്കള്‍ അനിലിനെ ഒറ്റയ്ക്ക് വിടാതെ കൂട്ടിരുന്നു എങ്കിലും ഒരു നിമിഷത്തെ കണ്ണുതെറ്റലില്‍ അദ്ദേഹം സ്വയം ഇല്ലാതായി.

കോട്ടയത്തെ വാഹന ഷോറൂമില്‍ ജോലി ചെയിരുന്ന അനില്‍ യു കെയിലെത്തി വാഹന നിര്‍മാണ കമ്പനിയില്‍ ജോലി നോക്കിവരികെയാണ് വിധി ഇവരെ വേട്ടയാടിയത്.

ഇരുവരുടെയും കുടുംബാംഗങ്ങളെയും രണ്ടു മക്കളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button