Latest NewsUAENewsInternationalGulf

അഞ്ചു വർഷത്തേക്ക് 29,000 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റ്: അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

ദുബായ്: അഞ്ചുവർഷത്തേക്ക് 29,000 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. 2026 വരെയുള്ള ബജറ്റിനാണ് യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്. 2022 ൽ വിവിധ പദ്ധതികൾക്കായി 5893.1 കോടി ചെലവഴിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Read Also: കാശ്മീരിൽ ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു: കനത്ത ഏറ്റുമുട്ടൽ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ എക്സ്പോ നഗരിയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ബജറ്റിന് അംഗീകാരം നൽകിയത്. യുഎഇ സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടപ്പാക്കുന്ന 50 സുപ്രധാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ബജറ്റ് തുകയുടെ 41.2 ശതമാനം സാമൂഹിക വികസന പദ്ധതികൾക്കായാണ് വകയിരുത്തിയത്. സൈബർ സുരക്ഷ ഉറപ്പാക്കാനുള്ള സമഗ്രമായ കർമ്മപദ്ധതികൾ ആവിഷ്‌ക്കരിക്കാനും പദ്ധതിയിടുന്നുണ്ട്. ബജറ്റിന് അന്തിമ രൂപം നൽകിയത് യുഎഇ ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബജറ്റ് കമ്മറ്റിയിലാണ്.

Read Also: പരശു രാമൻ പ്രതിഷ്ഠ നടത്തിയ കൊല്ലൂർ മൂകാംബിക ക്ഷേത്രമുൾപ്പെടെ 108 ദേവീക്ഷേത്രങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button