ThrissurPalakkadNattuvarthaLatest NewsKeralaNews

ദിർഹം നൽകാമെന്ന് പറഞ്ഞ് മലയാളികളെ പറ്റിച്ച് 5 ലക്ഷം തട്ടിയെടുത്ത ബംഗ്ലാദേശ്​ സ്വദേശി പിടിയില്‍

ച​ങ്ങ​രം​കു​ളം: പലപ്പോഴും നമ്മൾ മലയാളികളെ വിദഗ്ധമായി അന്യദേശക്കാർ കബളിപ്പിച്ച് കടന്ന് കളയുക പതിവാണ്. അത്തരത്തിൽ ഒരു തട്ടിപ്പാണ് പട്ടാമ്പി ചങ്ങരംകുളത്ത് നടന്നത്. ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​ക്ക്​ പ​ക​രം ദി​ര്‍ഹം ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യാ​പാ​രി​ക​ളു​ടെ അ​ഞ്ച്​ ല​ക്ഷം രൂ​പയാണ് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ തട്ടിയെടുത്തത്. ​ഝാ​ര്‍ഖ​ണ്ഡി​ല്‍ താ​മ​സിച്ചു വരുന്ന ഫാ​റൂ​ക്ക് ഷെ​യ്ക്കി​നെ​യാ​ണ്​ (32) സംഭവത്തിൽ ച​ങ്ങ​രം​കു​ളം പോലീസ് അറസ്റ്റ് ചെയ്തത്.

Also Read:എയർഇന്ത്യ വിമാനത്തിൽ ജനിച്ച കുഞ്ഞിന് അടിയന്തിരമായി പാസ്പോര്‍ട്ട് അനുവദിച്ചു കേന്ദ്രം, വിവരം പങ്കുവെച്ച് എംടി രമേശ്

കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കൊ​പ്പം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ​ത്തി വി​ശ്വാ​സ്യ​ത പി​ടി​ച്ചു​പ​റ്റി​യ ഫാ​റൂ​ക്ക് ഷെ​യ്ക്ക് അ​ഞ്ച്​ ല​ക്ഷ​ത്തി​ന് ദി​ര്‍ഹം കൈ​യി​ലു​ണ്ടെ​ന്ന് ഇവരെ പറഞ്ഞ് വി​ശ്വ​സി​പ്പി​ച്ച്‌ ച​ങ്ങ​രം​കു​ളം മാ​ട്ടം റോ​ഡി​ല്‍ വി​ളി​ച്ച്‌ വ​രു​ത്തുകയായിരുന്നു. തു​ട​ര്‍​ന്ന്​ ദി​ര്‍ഹ​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ ബാ​ഗ് കൈ​മാ​റി അ​ഞ്ച്​ ല​ക്ഷം രൂ​പ​യു​മാ​യി കടന്ന് കളയുകയും ചെയ്തു.

അതേസമയം, ഫാ​റൂ​ക്ക് ഷെ​യ്ക്കിന്റെ കൂ​ട്ടു​പ്ര​തിയെ നേ​ര​ത്തെ തന്നെ പോലീസ്
അ​റ​സ്​​റ്റ് ചെയ്തിരുന്നു. പ്ര​തി​ക​ള്‍ സ​മാ​ന​മാ​യ നി​ര​വ​ധി ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ല്‍ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ​മാ​ന കേ​സി​ല്‍ ഫാ​റൂ​ക്ക് ഷെ​യ്ക്കി​നെ കാ​സ​ര്‍​കോ​ട്​ ച​ന്ദേ​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്രതിയെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ റി​മാ​ന്‍​ഡ്​ ചെ​യ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button