കൊച്ചി: എടക്കര മാവോയിസ്റ്റ് കേസില്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായി 20 കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. തമിഴ്നാട്ടില്‍ 12 കേന്ദ്രങ്ങളിലും കേരളത്തില്‍ മൂന്നും കര്‍ണാടകയില്‍ അഞ്ചിടത്തുമാണ് പരിശോധന നടത്തിയത്. വയനാട്, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്.
Read Also : അലി അക്ബറിന് പിന്നാലെ ബി ജെ പി സംസ്ഥാന സമിതി അംഗത്വം രാജിവച്ച് താഹ ബാഫഖി തങ്ങള്‍
മാവോയിസ്റ്റുകള്‍ 2016 ല്‍ എടക്കരയില്‍ പരിശീലന ക്യാംപ് നടത്തിയെന്നാണ് കേസ്. ക്യാംപില്‍ സായുധ പരിശീലനത്തിനു പുറമെ പതാക ഉയര്‍ത്തലും പഠന ക്ലാസുകളും നടന്നു. നിലമ്പൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് എഫ്.ഐ.ആറില്‍ പറയുന്ന പശീലനകേന്ദ്രം. ഈ വര്‍ഷം ഓഗസ്റ്റ് 20 നാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. 20 പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
അറസ്റ്റിലായ കൂത്തുപറമ്പ് സ്വദേശിയുടെ തറവാട്ട് വീട്ടിലും പൂക്കോട് ചന്ദ്രശേഖരന്‍ തെരുവിലെ തോട്ടുങ്കര രാജീവന്റെ തറവാട്ട് വീട്ടിലുമാണ് എന്‍.ഐ.എയുടെ കൊച്ചി യൂണിറ്റിലെ മൂന്നംഗ സംഘം പരിശോധനയ്ക്ക് എത്തിയത്.
വയനാട്ടില്‍ നിന്ന് അറസ്റ്റിലായ രാജീവന്‍ ഒരുവര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്.
ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ചിരുന്ന കേസ് ഈയിടെ എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു പരിശോധനയെന്നാണ് വിവരം. രാജീവന്‍ നേരത്തെ വയനാട്ടിലേക്കു താമസം മാറിയിരുന്നു. പൂക്കോടെ വീട്ടില്‍ ബന്ധുക്കളാണ് ഇപ്പോള്‍ താമസിക്കുന്നത്. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷമാണു സംഘം മടങ്ങിയത്. എന്നാല്‍ റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments