ഡൽഹി: വ്യാജ കറൻസി റാക്കറ്റുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. പരിശോധനയിൽ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുടെ നിർമ്മാണത്തിലും പ്രചാരത്തിലും ഉൾപ്പെട്ടവരുടെ ഒരു ശൃംഖല എൻഐഎ കണ്ടെത്തി. റെയ്‌ഡിൽ കറൻസി പ്രിന്റിംഗ് പേപ്പർ, പ്രിന്ററുകൾ, ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ എന്നിവയ്‌ക്കൊപ്പം 6,600 രൂപയുടെ വ്യാജ കറൻസികളും പിടിച്ചെടുത്തിട്ടുണ്ട്.
ഗംഭീറും അക്ഷയ്കുമാറും തന്റെ പുറകെ നടന്നു, പഠാനെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളൂ: നടിയുടെ വെളിപ്പെടുത്തൽ
നവംബർ 24 ന് രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ നടപടി ആരംഭിച്ചത്. അതിർത്തികളിലൂടെ വ്യാജ കറൻസി നോട്ടുകൾ കടത്തുന്നതിനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കറൻസികളുടെ വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകൾ. വിശ്വസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പ്രതികളുടെ സ്ഥലങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തിയത്.
Post Your Comments