
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി.എന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായി ബാബ അടക്കം ആറ് പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
Road Also: ഗുരുവായൂർ ക്ഷേത്ര നടയിൽ മൂർഖനെ തോളിലിട്ട് യുവാവിന്റെ അഭ്യാസ പ്രകടനം, ഒടുവിൽ കടിയേറ്റു
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ജിഎന്‍ സായി ബാബ അടക്കമുള്ളവരെ 2017ലാണ് ഗച്ച് റോളിയിലെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാല്‍ 2022 ഒക്ടോബറില്‍ അദ്ദേഹത്തെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. അനുമതി കിട്ടാതെ വിചാരണ തുടങ്ങിയതടക്കം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജി.എന്‍ സായിബാബ നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
എന്നാല്‍ ഉത്തരവ് വന്ന അതേ ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും വിധി നടപ്പാക്കുന്നത് തടയുകയും ചെയ്തു. പിന്നീട് ഇരുവിഭാഗങ്ങളെയും കേട്ട ശേഷം വിശദമായ വിചാരണ നടത്താന്‍ ബോംബെ ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസിന്റെ മെറിറ്റിലേക്ക് കടക്കാതെയാണ് ബോംബെ ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. പരമോന്നത കോടതി നിര്‍ദ്ദേശപ്രകാരം വിശദ വിചാരണ നടത്തിയ ശേഷമാണ് ഇന്ന് വീണ്ടും പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ആകെയുള്ള 6 പ്രതികളിലൊരാള്‍ ജയിലില്‍ വച്ച് തന്നെ മരിച്ചിരുന്നു.
Post Your Comments