മലപ്പുറം : സംവിധായകന്‍ അലി അക്ബർ ബി ജെ പി സംസ്ഥാന സമിതി അംഗത്വം രാജിവച്ചതിന് പിന്നാലെ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗമായ താഹ ബാഫഖി തങ്ങള്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരമകനാണ് താഹ ബാഫഖി തങ്ങള്‍. മുസ്ലിം സമുദായത്തെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളതെന്ന് രാജിക്കത്തില്‍ അദ്ദേഹം ആരോപിക്കുന്നു. തന്റെ കുടുംബപ്പേര് വച്ച് ബി ജെ പി മാര്‍ക്കറ്റിംഗ് നടത്തിയെന്നും ഇദ്ദേഹം ആരോപിക്കുന്നു.
read also: മണ്ണുമാന്തി കയറ്റി പോയ ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞു
അതേസമയം ബി ജെ പി സംസ്ഥാന സമിതി അംഗത്വം രാജിവച്ചെങ്കിലും താന്‍ ബി ജെ പി പ്രവര്‍ത്തകനായി തുടരുമെന്ന് അലി അക്ബർ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീറിനെ കഴിഞ്ഞ ദിവസം പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് അലി അക്ബര്‍ സംസ്ഥാന സമിതി അംഗത്വം വേണ്ടെന്ന് വച്ചത്.
Post Your Comments