മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ നിർണായക കണ്ടെത്തൽ. ലഹരി മരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ ഖാന്‍ താന്‍ ലഹരി( കന്നബിസ്) ഉപയോഗിക്കുമെന്ന് സമ്മതിച്ചതായ റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആര്യനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് തന്റെ ഷൂസില്‍ ആറ് ഗ്രാം നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പന്‍ച്നാമ എന്നറിയപ്പെടുന്ന എന്‍ സി ബി യുടെ ദൃക്സാക്ഷി വിവരണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്രൂയിസിലെ റെയ്ഡിനിടെ എന്‍ സി ബി ആര്യനെയും അര്‍ബാസിനെയും സമീപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ദൃക്സാക്ഷിയുടെ വിവരണമാണ് പന്‍ച്നാമ.
ഇരുവരെയും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താന്‍ എന്‍ സി ബി തയ്യാറായെങ്കിലും ഇവര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഏതെങ്കിലും ലഹരി വസ്തുക്കള്‍ കൈവശമുണ്ടോയെന്ന എന്‍ സി ബിയുടെ ചോദ്യത്തില്‍ അര്‍ബാസ് സ്വമേധയ തന്റെ ഷൂസില്‍ നിന്നും ലഹരി മരുന്ന് പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇത് ലഹരി മരുന്നായ ചരസ് ആണെന്ന് തെളിഞ്ഞു. താന്‍ ആര്യനോടൊപ്പം ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ആഡംബര കപ്പലിനുള്ളില്‍ ഇത് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നതായും അര്‍ബാസ് എന്‍ സി ബിയോട് വെളിപ്പെടുത്തി. തങ്ങള്‍ കപ്പലിനുള്ളില്‍ ലഹരി ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ആര്യനും സമ്മതിച്ചിരുന്നു.
Post Your Comments