Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

പാകിസ്ഥാൻ നടിക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് ഷാരൂഖ് ഖാന്റെ മകന്‍: വൈറലായി ആര്യന്റെ പ്രണയകഥ

മുംബൈ: സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖായന്റെ പ്രണയകഥകളാണ് ഇപ്പോൾ ബോളിവുഡില്‍ ചർച്ചയായി മാറിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള നടിയുടെ കൂടെ ആര്യൻ പാർട്ടിയിൽ പങ്കെടുത്ത ചിത്രങ്ങൾപുറത്ത് വന്നതോടെ താരപുത്രൻ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.

ആര്യന്‍ ഖാനും സഹോദരി സുഹാന ഖാനും അടുത്തിടെ ദുബൈയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നടി നോറ ഫത്തേഹിയുമായി ആര്യന്‍ ഇഷ്ടത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നാൽ, പാകിസ്ഥാനില്‍ നിന്നുള്ള നടി സാദിയ ഖാനിനൊപ്പമുള്ള താരപുത്രന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ആര്യനും സാദിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയം ഉയരുകയാണ്.

ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ അതിക്രമം : രണ്ടുപേർ അറസ്റ്റിൽ

പുതുവത്സരാഘോഷത്തിലേക്കുള്ള തിരിച്ച് വരവ് എന്ന് പറഞ്ഞാണ് ആര്യന്റെ കൂടെയുള്ള ഫോട്ടോ സാദിയയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി വന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി. പാകിസ്ഥാനില്‍ നിന്നുള്ള മുപ്പത്തിയഞ്ച് വയസുകാരിയായ സാദിയ ഖാന്‍ ടെലിവിഷന്‍ ഷോ യിലും മറ്റും സജീവ സാന്നിധ്യമായിരുന്നു. എന്നാൽ, ആര്യനുമായി സാദിയക്ക് നേരത്തെ സൗഹൃദമുണ്ടായിരുന്നോ എന്ന കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button