മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മദ്യ കമ്പനിയായ എബി ഇന്‍ബെവിന്റെ ഇന്ത്യന്‍ യൂണിറ്റുമായി കൈകോര്‍ത്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. തന്റെ ബിസിനസ് പങ്കാളികളുമായി ചേര്‍ന്ന് പ്രീമിയം വോഡ്ക ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആര്യന്‍ ഖാന്‍. കൊറോണ പോലെയുള്ള ബിയര്‍ ബ്രാന്‍ഡുകളുടെ വിതരണവും വിപണനവും ഈ കമ്പനി നടത്തുന്നുണ്ട്.
ഡി യാവോല്‍ എന്നാണ് ആര്യൻ പുറത്തിറക്കുന്ന വോഡ്ക ബ്രാന്‍ഡിന്റെ പേര്. ‘ഇതിനായി ഏകദേശം അഞ്ച് വര്‍ഷമെടുത്തു. ഡി യാവോല്‍ ഒടുവില്‍ ഇതാ എത്തിയിരിക്കുന്നു’ എന്ന തലക്കെട്ടോടെ, തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആര്യന്‍ ഖാന്‍ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ആര്യന്‍ ഖാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഡി യാവോലിന്റെ ലോഗോയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസ് കുറയ്ക്കുന്നു: അടുത്ത വർഷം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
തന്റെ ബിസിനസ് പങ്കാളികളായ ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവര്‍ക്കൊപ്പമാണ് താരപുത്രൻ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഇവർ മൂന്നുപേരും ചേര്‍ന്ന് ‘സ്ലാബ് വെഞ്ച്വേഴ്സ്’ എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ കീഴിലാണ് പുതിയ വോഡ്ക ബ്രാന്‍ഡ് ലോഞ്ച് ചെയ്യുക. ഇതിനുശേഷം, വിസ്‌കി, റം തുടങ്ങിയ ബ്രൗണ്‍ സ്പിരിറ്റുകള്‍ പുറത്തിറക്കാൻ ആര്യന്‍ ഖാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഈ പങ്കാളിത്തത്തിന് കീഴില്‍ ഇനിയും നിരവധി ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തുമെന്നും ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments