CinemaLatest NewsNewsBollywood

ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ആര്യൻ ഖാൻ

സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യൻ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂർത്തിയായതായും ആര്യൻ അറിയിച്ചു.

‘എഴുത്ത് കഴിഞ്ഞു. ആക്ഷൻ പറയാൻ കൊതിയാകുന്നു’, എന്നാണ് ആര്യൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആര്യന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. ‘കാണാൻ കാത്തിരിക്കുന്നു’, എന്നാണ് ഗൗരി ഖാൻ കുറിച്ചത്. ഷാരൂഖും മകന് ആശംസകൾ നേർന്നിട്ടുണ്ട്.

റെഡ് ചില്ലിസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖ് ഖാനാണ് സീരീസ് നിർമ്മിക്കുന്നത്. സീരീസിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. അമേരിക്കയിലെ സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്നും ഫിലിം മേക്കിങിൽ പഠനം പൂർത്തിയാക്കിയ ആര്യൻ, കരൺ ജോഹറിന്റെ ‘തഖ്തി’നായി പ്രവർത്തിക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read Also:- മലപ്പുറത്ത് അഞ്ചാംപനി വ്യാപകം; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

ഷാരുഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം ‘പത്താന്റെ’ സെറ്റിലും ആര്യനെ കണ്ടിരുന്നു. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫിയിൽ ആര്യൻ സഹായിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button