KeralaLatest NewsNews

‘നിങ്ങൾ എന്നോട് വലിയ തെറ്റ് ചെയ്തു, എന്റെ പ്രശസ്തി നശിപ്പിച്ചു’: ആര്യൻ ഖാൻ

'ഞാൻ ഇത് അർഹിക്കുന്നുണ്ടോ?': ഒടുവിൽ മൗനം വെടിഞ്ഞ് ആര്യൻ ഖാൻ

മുംബൈ: 2021 ഒക്ടോബറിൽ ആണ് മയക്കുമരുന്ന് കടത്തൽ കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എൻ.സി.ബി അറസ്റ്റ് ചെയ്യുന്നത്. സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആര്യനെയും ഒപ്പം 5 പേരെയും അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടിരുന്നെങ്കിൽ, 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം, ആര്യനെ ആറ് മാസം മുതൽ 20 വർഷം വരെ കഠിന തടവിന് ശിക്ഷിക്കാമായിരുന്നു. എന്നാൽ, 2022 മെയ് 28 ന് മതിയായ തെളിവുകളുടെ അഭാവം മൂലം ആര്യനെ വെറുതെ വിടുകയായിരുന്നു. ജയിൽ മോചിതനായ ആര്യൻ ഖാൻ, ഒടുവിൽ മൗനം വെടിഞ്ഞു.

ഇന്ത്യാ ടുഡേ മാഗസിൻ ആണ് ആര്യന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടിരിക്കുന്നത്. ഇത്രയും ആക്രമണങ്ങൾക്കും പഴിചാരലുകൾക്കും താൻ അർഹനാണോ എന്ന് ആര്യൻ ചോദിക്കുന്നു. എൻ.സി.ബിയുടെ ഡപ്യൂട്ടി ഡയറക്‌ടർ ജനറൽ ആയ സഞ്ജയ് സിങ് ആണ് ആര്യൻ തന്നോട് നടത്തിയ വെളിപ്പെടുത്തലുകൾ തുറന്നുപറഞ്ഞത്.

‘നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു. ഞാൻ മയക്കുമരുന്ന് കടത്തിന് പണം നൽകുന്നു എന്നൊക്കെ പറയുന്നു. ഈ ആരോപണങ്ങൾ അസംബന്ധമല്ലേ? അവർ എന്റെ പക്കൽ മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ല. എന്നിട്ടും ആ വ്യക്തി എന്നെ അറസ്റ്റ് ചെയ്തു. സർ, നിങ്ങൾ എന്നോട് വലിയ തെറ്റ് ചെയ്യുകയും എന്റെ പ്രശസ്തി നശിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് എനിക്ക് ഇത്രയും ആഴ്ചകൾ ജയിലിൽ കിടക്കേണ്ടി വന്നത്? ഞാൻ ശരിക്കും അതിന് അർഹനാണോ?’ – ആര്യൻ ചോദിച്ചു.

Also Read:ടി20 ലോകകപ്പ്: ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ്

ആര്യന്റെ പിതാവ് നടൻ ഷാരൂഖ് ഖാനും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് അന്വേഷണത്തിൽ സഞ്ജയ് സിംഗ് മനസ്സിലാക്കി. മറ്റ് പ്രതികളുടെ മാതാപിതാക്കളെ സഞ്ജയ് കണ്ടിരുന്നതിനാൽ, ഷാരൂഖിനെയും കാണാമെന്ന് സമ്മതിച്ചു. ഷാരൂഖും സഞ്ജയും കണ്ടുമുട്ടിയപ്പോൾ, മകന്റെ മാനസികവും വൈകാരികവുമായ അവസ്ഥയെക്കുറിച്ച് ഷാരൂഖ് ആശങ്ക ഉന്നയിച്ചു. ആര്യൻ നന്നായി ഉറങ്ങുന്നില്ലെന്ന് സഞ്ജയ് ഷാരൂഖിനെ അറിയിച്ചു.

കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും, തന്നെ വൈകാരികമായി വീഴ്ത്താനാണ് തന്റെ മകനെ ഇതിൽ കുടുക്കിയിരിക്കുന്നതെന്നും അവനെ അധിക്ഷേപിക്കുന്നതെന്നും ഷാരൂഖ് ഉദ്യോഗസ്ഥനോട് പറഞ്ഞു. ‘ഞങ്ങളെ വലിയ കുറ്റവാളികളായും ക്രൂരന്മാരായും ചിത്രീകരിച്ചിരിക്കുന്നു. അവർ സമൂഹത്തെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. മാത്രമല്ല എല്ലാ ദിവസവും ജോലി ചെയ്യുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. കണ്ണീരോടെയാണ് ഷാരൂഖ് ഖാൻ എന്നോട് സംസാരിച്ചത്’, സഞ്ജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button