മുംബൈ: മയക്കുമരുന്ന് കേസില്‍ പ്രതികളുടെ കൈയില്‍ നിന്ന് പിടികൂടിയത് കൊക്കെയ്നും ചരസും എം ഡി എം എയും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍. യുവതികളുടെ സാനിറ്ററി പാഡിലും മരുന്ന് കുപ്പിക്കുള്ളിലും ആയിട്ടാണ് മരുന്നുകള്‍ കൂടുതലായും സൂക്ഷിച്ചിരുന്നത്. ഇതില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ തന്റെ ലെന്‍സ് ബോക്സിനുള്ളിലാണ് മരുന്ന് സൂക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേരെ ആഡംബര കപ്പലിലെ പാര്‍ട്ടിക്കിടയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് നര്‍ക്കോട്ടിക്‌സ് അധികൃതര്‍ പിടികൂടുന്നത്.
Read Also: മോദി ഇനിയെങ്കിലുമൊന്ന് വാ തുറക്കണമെന്ന് യെച്ചൂരി
ആര്യന്‍ ഖാന്റെ വാട്സാപ്പ് മെസേജുകള്‍ പരിശോധിച്ച പൊലീസ് ഇയാള്‍ ഇതിനുമുമ്പും നിരവധി തവണ സുഹൃത്തുക്കളോടൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ശനിയാഴ്ച പിടികൂടിയവരില്‍ ആര്യന്‍ ഖാനെയും മറ്റ് മൂന്ന് പേരെയും മാത്രമാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ ഇന്ന് വരെ റിമാന്‍ഡില്‍ വിട്ടുനല്‍കിയിട്ടുണ്ട്. മറ്റ് അഞ്ച് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിന് വേണ്ടി റിമാന്‍ഡില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments