KollamNattuvarthaLatest NewsKeralaIndiaNews

വൃദ്ധ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി: മരണത്തിൽ അസ്വാഭാവികത

പാലക്കാട്: പട്ടാമ്പിയിൽ വൃദ്ധ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ചാലിശ്ശേരി പെരുമണ്ണൂരിലാണ് സംഭവം. പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി വിരമിച്ച വിപി നാരായണന്‍ (70), ഇദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിര (60) എന്നിവരെയാണ് പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Also Read:തന്റെ മകന്‍ ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര, ‘നിരപരാധിയെ കുടുക്കാൻ കോൺഗ്രസ് ശ്രമം’

ശനിയാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം നടന്നത്. തനിച്ചു താമസിച്ചിരുന്ന ദമ്പതികളെയായിരുന്നു വീട്ടില്‍ പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടവത്തിയത്. എന്നാൽ വീടിന് തീപിടിച്ച ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. രാത്രി പ്രദേശത്ത് കനത്ത മഴയും ഉണ്ടായിരുന്നുവെന്നാണ് സമീപ വാസികള്‍ പറയുന്നത്.

ചാലിശ്ശേരി പൊലീസും, പട്ടാമ്പിയിലെ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button