Latest NewsIndia

തന്റെ മകന്‍ ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര, ‘നിരപരാധിയെ കുടുക്കാൻ കോൺഗ്രസ് ശ്രമം’

കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും തെളിവുകള്‍ ഇല്ലാതെ ആര്‍ക്കെതിരേയും കേസെടുക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ദില്ലി: ലഖിംപുർ ഖേരി കേസിൽ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. മകൻ ഇന്ന് ഹാജരാകുമെന്ന് കേന്ദ്രസഹമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ലഖിംപൂര്‍ പോലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

അതിനിടെ കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും തെളിവുകള്‍ ഇല്ലാതെ ആര്‍ക്കെതിരേയും കേസെടുക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രതിപക്ഷം സംഭവത്തെ രാഷ്‌ട്രീയവത്കരിക്കുകയാണെന്നും യോഗി വിമര്‍ശിച്ചു. കേസില്‍ രണ്ട് പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

ഒക്ടോബര്‍ മൂന്നിനാണ് ലഖീംപൂര്‍ ഖേരിയില്‍ ആക്രമണം നടന്നത്. പ്രതിഷേധ സംഘടനകള്‍ വാഹനവ്യൂഹത്തിനെതിരെ ആക്രമണം നടത്തിയതോടെ കാര്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കാറിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കേന്ദ്രമന്ത്രിയുടെ മകനാണ് കര്‍ഷകരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. അക്രമത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സുപ്രീം കോടതി കേസെടുത്തത്. കേസിന്റെ അന്വേഷണം ഉന്നത ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button