KeralaLatest News

വീട്ടമ്മ ഒരുമാസമായി കഴിഞ്ഞത് അയൽവാസിക്കൊപ്പം, വീണ്ടും ഭർത്താവിനടുത്ത് പോയതോടെ പക: ആക്രമണത്തിൽ യുവതിക്ക് ഗുരുതരപരിക്ക്

പാലക്കാട്: വീട്ടമ്മയെ കാമുകനും അയൽവാസിയുമായ യുവാവ് കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് ചാലിശ്ശേരി കമ്പനിപ്പടി സ്വദേശിനി ബബിത എന്ന യുവതിയെയാണ് ഇവരുടെ സുഹൃത്തും അയൽവാസിയുമായ രാജൻ ഇന്നലെ പുലർച്ചെ വീട്ടിലെത്തി ആക്രമിച്ചത്.

വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ബബിത തന്നെ ഉപേക്ഷിച്ച് ഭർത്താവിനടുത്തേക്ക് മടങ്ങിപ്പോയതിലുള്ള വൈരാ​ഗ്യമാണ് രാജൻ ആക്രമിക്കാൻ ഇടയാക്കിയത്. ഭർത്താവുമായി പിണങ്ങിയതോടെ ബബിത കഴിഞ്ഞ ഒരുമാസമായി രാജനൊപ്പമായിരുന്നു താമസം. എന്നാൽ, നാലുദിവസം മുമ്പ് ഇരുവരും തമ്മിൽ തർക്കമായി. വഴക്ക് രൂക്ഷമായതോടെ യുവതി രാജനെ ഉപേക്ഷിച്ച് ഭർത്താവിനടുത്തേക്ക് മടങ്ങി. ഇതാണ് പ്രകോപനത്തിന് കാരണമായത്.

ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് ബബിത ആക്രമണത്തിനിരയായത്. ഇരുമ്പ് വടിയുമായി വീട്ടിലെത്തിയ പ്രതി വീട്ടമ്മയെ തലക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നു. ഈ സമയത്ത് ബബിതയുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. ആക്രമിച്ച വിവരം പ്രതി തന്നെയാണ് അയൽവാസികളെ അറിയിച്ചത്.

ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചെത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ബബിതയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി ഭർത്താവിന്റെ അടുത്ത ബന്ധു കൂടിയാണ്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button