MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘വാരിയംകുന്ന’നിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ല, മറുപടി പറയേണ്ടത് സംവിധായകനും നിർമ്മാതാവും: പൃഥിരാജ്

തന്റെ വ്യക്തിജീവിതത്തിനും പ്രഫഷനും വെളിയിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറില്ല

ദുബായ്: ആഷിഖ് അബു സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. താൻ ആ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ലെന്നും അവരാണ് അതിന് മറുപടി പറയേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ഛായാഗ്രഹകൻ രവി.കെ.ചന്ദ്രൻ സംവിധാനത്തിൽ പൃഥ്വിരാജ്, മമത മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഭ്രമം’ എന്ന ചിത്രത്തിന്റെ യുഎഇ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ അധോലോക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ രാമേശ്വരവും കൊല്ലവും?

തന്റെ വ്യക്തിജീവിതത്തിനും പ്രഫഷനും വെളിയിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്നും പുറത്ത് നടക്കുന്ന ചർച്ചകൾക്ക് നേരെ സൗകര്യപൂർവം കണ്ണടയ്ക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറെന്നും പൃഥ്വിരാജ് പറഞ്ഞു. തൻ്റെ ജീവിതവും തൊഴിൽമേഖലയും അതാണ് എന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button