KollamKeralaNattuvarthaLatest NewsNews

മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ അധോലോക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ രാമേശ്വരവും കൊല്ലവും?

മനുഷ്യക്കടത്ത് നടന്നതായി ബന്ധപ്പെട്ട് കൊല്ലം ജില്ല കേന്ദ്രീകരിച്ച്‌ വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുണ്ട്.

കൊല്ലം: അധോലോക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി രാമേശ്വരവും കൊല്ലവും മാറുന്നതായി റിപ്പോർട്ടുകൾ. മനുഷ്യക്കടത്തിന് കൊല്ലത്തു നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ രാമേശ്വരം സ്വദേശി തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ ആയത് ദിവസങ്ങൾക്ക് മുൻപാണ്. ഇതിനു പിന്നാലെയാണ് കള്ളക്കടത്ത് , മനുഷ്യക്കടത്ത്, ആയുധക്കടത്ത് , മയക്കുമരുന്ന് തുടങ്ങി എല്ലാവിധ അധോലോക പ്രവര്‍ത്തനങ്ങളുടേയും ദക്ഷിണേന്ത്യയിലെ സുരക്ഷിത തീരങ്ങളാണ് രാമേശ്വരവും കൊല്ലവും എന്നുള്ള അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ വരുന്നത്. മുംബൈ തീരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ദുബായി കേന്ദ്രീകരിച്ച്‌ നടക്കുന്ന കള്ളക്കടത്തിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായി കൊല്ലവും രാമേശ്വരവും മാറുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു.

read also: ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരൂ: ഭീകരരെ വെല്ലുവിളിച്ച് ശ്രീനഗറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ മകൾ

മനുഷ്യക്കടത്ത് കേസിൽ കുളത്തൂപ്പുഴയില്‍ ശ്രീലങ്കന്‍ തമിഴ് വംശജര്‍ താമസിക്കുന്ന പ്രദേശത്തെ സ്ത്രീയെ ബിനാമിയാക്കി 45 ലക്ഷം രൂപ നല്‍കി ജോസഫ് രാജ് ബോട്ടു വാങ്ങിയെന്നാണ് ക്യൂ ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ തമിഴ് വംശജരെ പാര്‍പ്പിച്ചിട്ടുള്ള നാലു ക്യാമ്ബുകളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മനുഷ്യകടത്ത് നടന്നുവെന്ന സംശയത്തിലാണ്
അന്വേഷണ സംഘം. കൂടാതെ മനുഷ്യക്കടത്ത് നടന്നതായി ബന്ധപ്പെട്ട് കൊല്ലം ജില്ല കേന്ദ്രീകരിച്ച്‌ വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button