ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭയില്‍ പാകിസ്താനെതിരെ തിരിഞ്ഞ് ഇന്ത്യ. സമാധാനത്തെ പറ്റിയും സുരക്ഷയെപറ്റിയും സംസാരിച്ചുകൊണ്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒസാമാ ബിന്‍ ലാദനെ പോലെയുള്ള ഭീകരരെ രക്തസാക്ഷികളാക്കി ചിത്രീകരിക്കുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്ര സഭയുടെ 76-മത് പൊതുസഭയിലാണ് രാജ്യം പാകിസ്താനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. ഇന്ത്യന്‍ പ്രതിനിധി എ അമര്‍നാഥാണ് ഇന്ത്യയുടെ നയം സഭയില്‍ വ്യക്തമാക്കിയത്. അന്താരാഷ്‌ട്ര സഭകളില്‍ പാകിസ്താന്‍ തെറ്റിദ്ധാരണ പരത്തുണ്ട്. ഇത് ലോകരാഷ്‌ട്രങ്ങള്‍ വിമര്‍ശനത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന് സഭയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.
Read Also: ഷഹീൻ ചുഴലിക്കാറ്റ്: മസ്‌കത്ത് വിമാനത്താവളത്തിലെ സർവ്വീസുകൾ നിർത്തിവെച്ചു
ജമ്മുകശ്മീര്‍, ലഡാക്ക് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിരവധി തവണ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചിട്ടുണ്ടെന്ന് അമര്‍ നാഥ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാല്‍ ഇതിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിലെ മുഴുവന്‍ പ്രദേശങ്ങളും ഇന്തയുടെ ഭാഗമാണെന്ന് പ്രതിനിധി സഭയില്‍ വ്യക്തമാക്കി. പാകിസ്താന്‍ നിയമവിരുദ്ധമായി കൈക്കലാക്കിയ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.നിയമ വിരുദ്ധമായി അധീനതയിലാക്കിയ പ്രദേശങ്ങളെല്ലാം ഉടന്‍ ഒഴിയാന്‍ പാകിസ്താനോട് ആവശ്യപ്പെടുകയാണെന്നും ഇന്ത്യ പറഞ്ഞു.
Post Your Comments