Latest NewsNewsInternationalOmanGulf

ഷഹീൻ ചുഴലിക്കാറ്റ്: മസ്‌കത്ത് വിമാനത്താവളത്തിലെ സർവ്വീസുകൾ നിർത്തിവെച്ചു

മസ്‌കറ്റ്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സർവ്വീസുകൾ നിർത്തിവെച്ച് മസ്‌കത്ത് വിമാനത്താവളം. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നിർത്തിവെച്ചു. ഒമാൻ എയർപോർട്ട്‌സാണ് ഇക്കാര്യം അറിയിച്ചത്.

Read Also: അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്, ജാ​ഗ്രത പാലിക്കണം: പൊലീസ് ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഒക്ടോബർ 3, ഞായറാഴ്ച്ച രാവിലെ ഒമാൻ സമയം 10:22-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, തിരികെയുമുള്ള മുഴുവൻ വ്യോമയാന സർവീസുകളും നീട്ടിവെച്ചതായാണ് അധികൃതർ അറിയിച്ചത്. ഷഹീൻ ചുഴലിക്കാറ്റിന്റെ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം ഈ സർവീസുകൾ മറ്റൊരു സമയക്രമത്തിലേക്ക് പുനഃക്രമീകരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. ചുഴലിക്കാറ്റിന്റെ സഞ്ചാര പാത സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കാലാവസ്ഥാ വിദഗ്ധർ.

Read Also: 12 വയസിന് മുകളിൽ പ്രായമുള്ള വാക്‌സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധന നടത്തും: ഖത്തർ ആരോഗ്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button