ന്യൂഡൽഹി: പാകിസ്ഥാനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. പാകിസ്താന്‍ ഇപ്പോഴും ഭീകരരുടെ സ്വര്‍ഗമാണെന്ന് എഫ്‌എടിഎഫില്‍ നിലപാടുമായി ഇന്ത്യ. സഹായം നല്‍കുന്നവരും സഹാനുഭൂതി കാട്ടുന്നവരും ആകും നാളെ പാക്ക് ഭീകരതയുടെ ഇരകളാകുമെന്നും ഇന്ത്യ എഫ്‌എടിഎഫില്‍ പറഞ്ഞു. ഗ്രേലിസ്റ്റില്‍ നിന്ന് നീക്കണം എന്ന പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുക്കേണ്ട ഘട്ടമല്ല ഇതെന്നും ഇന്ത്യ വ്യക്തമാക്കി. ഭീകരവിരുദ്ധ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്റെ സ്ഥാനം എവിടെ ആയിരിക്കണമെന്ന് നിശ്ചയിക്കുന്ന എഫ്‌എടിഎഫിന്റെ നിര്‍ണായക യോഗത്തിലാണ് ഇന്ത്യ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
Read Also: ഇത് നെഹ്റു യുഗം അല്ല മോദി യുഗം; ചൈന പ്രേമികൾക്കെതിരെ കാശ്മീരി പെൺകുട്ടി
അതേസമയം ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഭീകരരായി പ്രഖ്യാപിച്ച മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം എന്നിവരടക്കമുള്ളവരെ പാകിസ്താന്‍ സംരക്ഷിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സ്ഥാനം മാറ്റപ്പെടാതിരിക്കാനും ഗ്രേ ലിസിറ്റില്‍ നിന്ന് ഒഴിവാക്കപ്പെടാനും പാകിസ്താന്‍ ചൈന അടക്കമുള്ള മൂന്ന് രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു.
എന്നാൽ ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ എഫ്‌എടിഎഫ് നല്‍കിയ 40 നിര്‍ദേശങ്ങളില്‍ പാകിസ്താന്‍ പാലിച്ചത് 2 എണ്ണം മാത്രമാണെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. എഫ്‌എടിഎഫ് ചട്ടങ്ങളില്‍ അംഗരാജ്യങ്ങളിലെ മൂന്ന് പേര്‍ എതിര്‍പ്പുന്നയിച്ചാല്‍ ഒരു രാജ്യത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ഈ വ്യവസ്ഥ മുതലെടുക്കുകയാണ് പാകിസ്ഥാന്‍.ആകെയുള്ള 40 നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം പൂര്‍ണമായി നടപ്പാക്കിയതിന് പുറമേ 25 നിര്‍ദേശങ്ങള്‍ ഭാഗികമായും നടപ്പാക്കിയെന്നും 9 നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി എന്നുമാണ് പാകിസ്താന്റെ വാദം. പാകിസ്ഥാന്‍ നല്‍കിയ ഈ ത്രൈമാസ റിപ്പോര്‍ട്ടിലെ അവകാശ വാദങ്ങളും എഫ്.എ.ടി.എഫ്. അംഗ രാജ്യങ്ങള്‍ക്ക് ഇടയില്‍ പരിഹാസ്യമാണെന്ന അഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്.
Post Your Comments