ഇസ്ലാമബാദ്: ഉക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യയെന്ന് പാക് വിദ്യാര്‍ത്ഥിനി. പാക് എംബസിക്കെതിരെയാണ് ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയുടെ രൂക്ഷ വിർശനം. ഉക്രൈനിലെ നാഷണല്‍ എയറോസ്പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനി മിഷാ അര്‍ഷാദാണ് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.
റഷ്യ – ഉക്രൈൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും അവിടെക്കുടുങ്ങിയ പാകിസ്ഥാൻ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മിഷ പാകിസ്ഥാനി ദിനപത്രം-ഡോണിനോട് പറഞ്ഞു. അതേസമയം, ഇന്ത്യന്‍ എംബസിയാണ് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് മിഷ പറഞ്ഞു.
Read Also: യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണം: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ
‘ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിച്ചു. അങ്ങനെയാണ് പടിഞ്ഞാറന്‍ ഉക്രൈനിലെ ടെര്‍ണോപില്‍ നഗരത്തിലെത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാകിസ്ഥാനി താന്‍ ആയിരുന്നു. ഞങ്ങളാണ് പാകിസ്ഥാന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്’- മിഷ പറഞ്ഞു.
Post Your Comments