ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ. ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കു മുന്നില്‍ പകച്ച് നില്ക്കുന്പോള് പോലും പാക്കിസ്ഥാന് അതിന്റെ മറവില്‍ ഭീകരവാദം വളര്‍ത്താനും അതിര്‍ത്തികള്‍ ലംഘിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം സമിതി അംഗം ആശിഷ് ശര്‍മ കുറ്റപ്പെടുത്തി.
Read Also: ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി ജീസസ് ക്രൈസ്റ്റാണ്, ഞാനല്ല: ട്രംപ്
എന്നാൽ സ്വന്തം രാജ്യത്തെ സെക്ടേറിയന്‍ ഭീകരവാദവും വിവേചനവും അസഹിഷ്ണുതയുമെല്ലാമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നും അതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ പലവട്ടം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. അതേസമയം സ്വന്തം രാജ്യത്തും ഇന്ത്യയിലുമെല്ലാമുള്ള മത വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ വളര്‍ത്താനാണ് പാക്കിസ്ഥാന് ഇപ്പോഴും എപ്പോഴും ശ്രമിക്കുന്നത. ഇന്ത്യയിലെ ജനങ്ങളുടെ നിലനില്പ് തന്നെ വൈവിധ്യത്തെ ആശ്രയിച്ചാണെന്നിരിക്കെ അത് ഇവിടുത്തെ ജനങ്ങള്‍ ചെവിക്കൊള്ളില്ല- ആശിഷ് ശര്‍മ പറഞ്ഞു. ഇന്ത്യയില്‍ എല്ലാ ജാതി മത വിഭാഗങ്ങളും ശക്തമായ ജനാധിപത്യ സംവിധാനത്തിനു കീഴില്‍ ഒരുമയോടെയാണ് കഴിയുന്നതെന്ന് പാക്കിസ്ഥാന് ഇനിയെങ്കിലും മനസിലാക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments