Latest NewsIndiaNews

ഇന്ത്യൻ പ്രദേശങ്ങൾ ബ​ല​മായി കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു; പാ​ക് നീ​ക്ക​ത്തെ ത​ള്ളി ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ചില ഇന്ത്യൻ പ്രദേശങ്ങൾ പാകിസ്ഥാന്റെ കൈകളിൽ. എന്നാൽ ഗി​ല്‍​ഗി​ത് – ബാ​ള്‍​ട്ടി​സ്ഥാ​ന് പ്ര​വി​ശ്യാ പ​ദ​വി ന​ല്‍​കാ​നു​ള്ള പാ​കി​സ്ഥാ​ന്‍റെ തീ​രു​മാ​ന​ത്തെ ശക്തമായി എതിർത്ത് ഇ​ന്ത്യ. ‘ഗി​ല്‍​ഗി​ത് – ബാ​ള്‍​ട്ടി​സ്ഥാ​ന്‍’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന പ്ര​ദേ​ശം ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

Read Also: പാ​ക്കി​സ്ഥാ​നു വീ​ണ്ടും തി​രി​ച്ച​ടി; കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്ക് തയ്യാറാവാതെ യു എൻ

അതേസമയം രാജ്യത്തെ പ്ര​ദേ​ശം പാ​കി​സ്ഥാ​ന്‍ നി​യ​മ​വി​രു​ദ്ധ​മാ​യും ബ​ല​മാ​യും പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഗി​ല്‍​ഗി​ത് – ബാ​ള്‍​ട്ടി​സ്ഥാ​ന്‍ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന പ്ര​ദേ​ശം ഉ​ള്‍​പ്പെ​ടെ ജ​മ്മു ക​ശ്മീ​ര്‍, ല​ഡാ​ക്ക് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. നി​യ​മ​വി​രു​ദ്ധ​മാ​യും ബ​ല​മാ​യും കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​കി​സ്ഥാ​ന് യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button