ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവര്‍ക്കും അറിയാം: സുധാകാരനെ കുത്തി മുഖ്യമന്ത്രി

മോദിയുടെ വിശ്വസ്ഥനായ ബെഹ്‌റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു വിവാദത്തിൽ കെ സുധാകരനെ പരിഹസിച്ച് മുഖ്യമന്ത്രി. ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവര്‍ക്കും അറിയാം. മോന്‍സന്റേത് തട്ടിപ്പ് ആണെന്ന് അറിയാതെ കാണാന്‍ പോകുന്നവരുണ്ടാകും. അതല്ലാതെ തട്ടിപ്പിന് ബോധപൂര്‍വം സഹായം കൊടുത്തവരുമുണ്ടാകും. ഇതെല്ലാം അന്വേഷിക്കേണ്ടത് പൊലീസ് ആണ്, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

Also Read:ധീരന്മാരായ കര്‍ഷകരുടെ ത്യാഗം വെറുതെയാവില്ല: സീതാറാം യെച്ചൂരി

നിയമസഭയിലെ ചർച്ചകൾക്കിടയിലാണ് പേരെടുത്തു പരാമർശിക്കാതെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടില്‍ പോയത് സുഖചികിത്സയ്ക്കല്ല, മോന്‍സണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാം. മോന്‍സണിന്റെ വീട്ടില്‍ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദര്‍ശിച്ച ശേഷം മോന്‍സണിനെപ്പറ്റി അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മോൻസൻ മാവുങ്കൽ സൂക്ഷിച്ചുവരുന്ന പുരാവസ്തു കാര്യങ്ങളെ സംബന്ധിച്ച്‌ ഡിആർഡി രേഖകളെക്കുറിച്ച്‌ അന്വേഷിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോടും ആർക്കിയോളജിക്കൽ വകുപ്പിനോടും ഡിആർഡിേഒ യോടും ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്’, മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button