കാളികാവ്: പ്രായപൂർത്തിയായ പെൺകുട്ടികളെ മിഠായി കൊടുത്തും, മൊബൈൽ ഫോൺ നൽകിയും ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതിയെ നാടുകടത്തി കാളികാവ് ഗ്രാമം. പൊലീസ് സ്റ്റേഷന് പരിധിയിലെ ചെങ്കോട് തൊണ്ടിയില്‍ വി. സുഫൈലിന് (30) എതിരെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് നാടുകടത്തലിന് ഉത്തരവിട്ടത്.
Also Read:ചർമ്മസംബന്ധമായ അണുബാധ തടയാൻ കട്ടൻചായ
ജില്ല പൊലീസ് മേധാവിയുടെ സ്പെഷല്‍ റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ മേഖല ഡെപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചും മൊബൈല്‍ ഫോണും മിഠായിയും നല്കി വശീകരിച്ചും, തട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിപ്പിക്കുകയും ചെയ്തതിന് മൂന്നു കേസുകളാണ് യുവാവിന്റെ പേരിലുള്ളത്.
പ്രതിയായ സുഫൈല്‍ ഒരുവര്‍ഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ല പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അതേസമയം, പ്രതി ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കാളികാവ് പൊലീസ് സ്റ്റേഷനിലോ (04931- 257222, 9497947290) ജില്ല സ്പെഷല്‍ ബ്രാഞ്ച് ഓഫിസിലോ (04832734993) അറിയിക്കണമെന്നും ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിച്ചുവരുകയാണെന്നും അവര്‍ക്കെതിരെയും കാപ്പ നിയമം നടപ്പാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Post Your Comments