PathanamthittaKeralaNattuvarthaLatest NewsNews

സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും: പ്രണയത്തിൽനിന്ന് പിന്മാറിയ യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറുകയും അസഭ്യം പറയുകയും ചെയ്തതായി വെച്ചൂച്ചിറ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നു. സ്വകാര്യസംഭാഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. യുവതിയുടെ പരാതിയിന്മേൽ എരുമേലി സ്വദേശി ആഷിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സഹപാഠികളായിരുന്ന പരാതിക്കാരിയും യുവാവും പ്രണയത്തിലായിരുന്നു. ഉപരിപഠനത്തിനായി യുവതി വിദേശത്തേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ആഷിക്ക് ഭീഷണിപ്പെടുത്തിയതെന്നും യുവാവിന്റെ ചില ദുഃശീലങ്ങൾ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ജ്യൂസാണെന്ന് കരുതി മുത്തച്ഛൻ ബാക്കി വച്ച ബ്രാൻഡി കുടിച്ചു, മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

കഴിഞ്ഞദിവസം എരുമേലിയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും വഴക്കിടുകയും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത യുവതിയെ തടഞ്ഞുനിര്‍ത്തി യുവാവ് അസഭ്യം പറയുകയും ചെയ്തു. ഇതിന് ശേഷം യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button