KeralaNattuvarthaLatest NewsIndiaNews

ജ്യൂസാണെന്ന് കരുതി മുത്തച്ഛൻ ബാക്കി വച്ച ബ്രാൻഡി കുടിച്ചു, അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കണ്ടു നിന്ന മുത്തച്ഛൻ കുഴഞ്ഞു വീണു മരിച്ചു

വെല്ലൂര്‍: ജ്യൂസാണെന്ന് കരുതി മുത്തച്ഛൻ ബാക്കി വച്ച ബ്രാൻഡി കുടിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അണ്ണനഗര്‍ കന്നികോവില്‍ സ്ട്രീറ്റിലാണ് സംഭവം. കുട്ടിയുടെ മരണം കണ്ട് മുത്തച്ഛനും കുഴഞ്ഞുവീണു മരിച്ചു.

Also Read:ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

രുകേഷ് എന്ന അഞ്ചുവയസ്സുകാരനാണ് അബദ്ധത്തില്‍ ബ്രാൻഡി കഴിച്ചത്. രുകേഷിന്റെ മുത്തച്ഛന്‍ ചിന്നസ്വാമി കഴിച്ചശേഷം ബാക്കി വെച്ച ബ്രാന്‍ഡി കുട്ടി ജ്യൂസെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. വീട്ടുകാർ കാണാതെയാണ് കുട്ടി മദ്യം കുടിച്ചത്.
തുടർന്ന് കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ അവസ്ഥ കണ്ട ആസ്മ രോഗിയായ മുത്തച്ഛന്‍ ചിന്നസ്വാമി പെട്ടെന്ന് ബോധരഹിതനാവുകയായിരുന്നു.

വീട്ടുകാര്‍ രണ്ടുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ചിന്നസ്വാമി മരിച്ചു. കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ കുട്ടിയും മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button