KeralaLatest NewsNews

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ യുവതിയില്‍ നിന്നു തട്ടിയെടുത്തത് 51 ലക്ഷം : യുവാവ് അറസ്റ്റില്‍

ആപ് വഴിയുള്ള ഓണ്‍ലൈന്‍ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ മുണ്ടിക്കല്‍ താഴം സ്വദേശിനിയില്‍ നിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി മുഹമ്മദ് അന്‍താഷിനെയാണ് (25) ചേവായൂര്‍ പൊലീസ് പിടികൂടിയത്. ആപ് വഴിയുള്ള ഓണ്‍ലൈന്‍ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

യുവതിയുടെ വാട്‌സാപ് നമ്പറില്‍ ഓണ്‍ലൈന്‍ ട്രേഡിങ് എന്ന പേരില്‍ വ്യാജ ലിങ്ക് അയച്ചു കൊടുത്ത് 2024 ഏപ്രില്‍, മേയ് മാസങ്ങളിലായി 51,48,100 രൂപ പ്രതി ചതിച്ചു കൈവശപ്പെടുത്തുകയായിരുന്നു. തട്ടിപ്പിന് പിന്നാലെ തുക സംസ്ഥാനത്തിന് പുറത്തുള്ള 9 അക്കൗണ്ടുകളിലേക്ക് മാറ്റി. കൂടാതെ, കാസര്‍കോട് ടൗണില്‍ ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍നിന്നു ചെക്ക് ഉപയോഗിച്ച് 9 ലക്ഷത്തോളം രൂപ പ്രതി പിന്‍വലിച്ചു. അന്വേഷണത്തിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ വിദ്യാനഗര്‍ലുള്ള വീട്ടിലാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button