ThiruvananthapuramKeralaLatest NewsNewsCrime

മോന്‍സനും സ്വപ്‌നയുമായി ബെഹ്റയ്ക്ക് ബന്ധം, പൊലീസ് ആസ്ഥാനത്ത് ഫാഷന്‍ ഫോട്ടോഷൂട്ട്:അന്വേഷണം വേണമെന്ന് കേന്ദ്രഇന്റലിജന്‍സ്

അരുണിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് പൊലീസ് ആസ്ഥാനത്ത് വെച്ച് ബെഹ്റ ഫോട്ടോ ഷൂട്ട് നടത്തിയത്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെയുള്ളവരുമായി മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് വഴിവിട്ട ബന്ധമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബെഹ്റയ്ക്ക് ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം വേണമെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശം.

പൊലീസ് മേധാവിയായിരിക്കെ ബെഹ്‌റ വഴിവിട്ട ഇടപാടുകള്‍ നടത്തുകയും തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് ഫാഷന്‍ ഫോട്ടോ ഷൂട്ട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തെളിവുകള്‍ കേന്ദ്ര ഇന്റലിജന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഐടി ഫെലോ അരുണിനെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തിരുന്നു. അരുണിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് പൊലീസ് ആസ്ഥാനത്ത് വെച്ച് ബെഹ്റ ഫോട്ടോ ഷൂട്ട് നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button