Latest NewsKeralaNews

കെ സുധാകരൻ ഉൾപ്പെടെ ഏഴ് പ്രതികൾ: മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ്കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അടുത്ത മാസം കുറ്റപത്രം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി.

മോൺസൺ മാവുങ്കൽ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐ ജി ലക്ഷ്മണ, എബിൻ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ്‌ എന്നിങ്ങനെ ഏഴ് പ്രതികൾ ആണ് കേസില്‍ ഉള്ളത്. പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

മോൺസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൺസൺ മാവുങ്കലിന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button