KeralaLatest NewsNews

മോന്‍സന്റെ പുരാവസ്തു തട്ടിപ്പ്: മുഖ്യ ആസൂത്രകന്‍ ആരെന്ന് വെളിപ്പെടുത്തി ക്രൈം ബ്രാഞ്ച്

കൊച്ചി:മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ.ജി ലക്ഷ്മണന്‍ എന്ന് ക്രൈം ബ്രാഞ്ച്. ഐജിക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയെന്ന്, ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ അനുബന്ധമായി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ സുപ്രധാന തെളിവുകള്‍ കിട്ടിയെന്ന് വ്യക്തമാക്കുന്ന ക്രൈം ബ്രാഞ്ച്, ഐ ജി അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു.

Read Also: പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: ചെയ്യേണ്ടത് ഇത്രമാത്രം

അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് സംശയമുണ്ട്. ഐ.ജിയുടെ ആയുര്‍വേദ ചികിത്സയിലും മെഡിക്കല്‍ രേഖയിലും സംശയങ്ങളുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുര്‍വേദ ആശുപത്രി ഉണ്ടായിരിക്കെ, ഐജി ചികിത്സ തേടി വെള്ളായണിയിലെ ഡിസ്പെന്‍സറിയിലാണ് പോയത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button