ErnakulamThrissurPalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiNattuvarthaLatest NewsKeralaNewsIndia

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ, പ്രാക്ടിക്കൽ ആണെങ്കിൽ റെഡി എന്ന് മോശം കമന്റുകൾ

ഒരു ലേബർ റൂം കൂടി പണിയൂ, വനിതാ കമ്മീഷന്റെ ലൈംഗിക ക്ലാസിൽ എന്നെയും ചേർക്കണം

തിരുവനന്തപുരം: സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്ഥാവനയ്‌ക്കെതിരെ മോശം കമന്റുകളുമായി സോഷ്യൽ മീഡിയ. പ്രാക്ടിക്കൽ ആണെങ്കിൽ റെഡി, ഒരു ലേബർ റൂം കൂടി പണിയൂ, വനിതാ കമ്മീഷന്റെ ലൈംഗിക ക്ലാസിൽ എന്നെയും ചേർക്കണം, എന്നൊക്കെയുള്ള കമന്റുകളാണ് പ്രസ്ഥാവനയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Also Read:നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

ഇത്തരം അശ്ലീല കമന്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ രൂപപ്പെടുന്നുണ്ട്. കുട്ടികളെ വരെ ലൈംഗിക ചുവയോടെ നോക്കിക്കാണുന്നുവെന്ന് തുടങ്ങിയ വിമർശനങ്ങളാണ് ഇത്തരക്കാർക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. വനിതാ കമ്മീഷൻ അധ്യക്ഷയ്‌ക്കെതിരെയും വിമർശനങ്ങളും, അനുകൂല നിലപാടുകളും സോഷ്യൽ മീഡിയ രേഖപ്പെടുത്തുന്നു.

അതേസമയം, ലൈംഗിക വിദ്യാഭ്യാസം മൂലം, സംസ്ഥാനത്ത് നടക്കുന്ന റേപ്പുകളും അതിക്രമങ്ങളും കുറയ്ക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button