MollywoodLatest NewsKeralaCinemaNewsEntertainment

‘ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ തന്നെ കൊടുക്കണം, എന്റെ മോൻ എന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ട്’: ജയസൂര്യ

കൊച്ചി: കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം വീടുകളിൽ തന്നെ നൽകണമെന്ന് നടൻ ജയസൂര്യ. തന്റെ മകനുമായി തനിക്ക് നല്ല സൗഹൃദമാണ് ഉള്ളതെന്നും എന്തും അവന് തന്നോട് തുറന്നു പറയാൻ കഴിയുമെന്നും ജയസൂര്യ പറയുന്നു. സെക്സ് എഡ്യൂക്കേഷൻ വീട്ടിൽ തന്നെ കൊടുക്കേണ്ടതാണെന്നും, അത് ആണായാലും പെണ്ണായാലും നൽകണമെന്നും അദ്ദേഹം പറയുന്നു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടുകളിൽ വെച്ച് തന്നെ ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്കുള്ള സംശയം മാറ്റണമെന്നും, അവർക്ക് കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ഒരുപാട് സ്‌കൂളുകളിൽ ഇതൊക്കെ ചെയ്യാറുണ്ടെന്നും, അത് കുട്ടികളെ ഒരുപാട് സഹായിക്കുമെന്നും ജയസൂര്യ പറയുന്നു.

‘പല വീടുകളിലും ഇന്ന് തുറന്ന് സംസാരിക്കാറില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകണം. അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ മനസിലാക്കി ഇതാണ് ശരിയെന്ന ധാരണ അവരിലുണ്ടാകും. സുഹൃത്തുക്കൾ പറയുന്നതൊക്കെയാകും അവർക്ക് ആകെ ഉള്ള അറിവ്. അതൊക്കെ കുട്ടികളെ സ്വാധീനിക്കും. അങ്ങനെ കേൾക്കുന്നതാണ് ശരിയായ പാത എന്ന് കരുതി അവർ അതിലൂടെ സഞ്ചരിക്കും. എന്നാൽ, അതല്ല ഇതൊക്കെയാണെന്ന് നമ്മൾ വീട്ടിൽ നിന്ന് തന്നെ കൊടുത്ത് കഴിഞ്ഞാൽ നന്നായിരിക്കും. വീട്ടുകാർ തന്നെ കുട്ടികളോട് തുറന്ന് സംസാരിക്കണം. അവർ അറിയേണ്ട കാര്യങ്ങൾ തന്നെയല്ലേ ഇതെല്ലാം?. ഇതൊന്നും പറഞ്ഞ് കൊടുത്തില്ലെങ്കിൽ തെറ്റായ വഴിയിൽ പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പണ്ട് വീട്ടിൽ നിന്ന് എന്തെങ്കിലും റൊമാന്റിക് വീഡിയോസ് കാണാൻ നമുക്ക് ഭയമായിരിക്കും. നമുക്ക് ആഗ്രഹമുണ്ടാകും, പക്ഷെ വീട്ടുകാരുടെ മുന്നിൽ നിന്ന് കാണാൻ ഭയമായിരിക്കും. എന്റെ മോൻ എന്റെ മുന്നിൽ ഇരുന്ന് കാണാറുണ്ട്. അതിൽ എന്താണ് പ്രശ്നമുള്ളത്? അതുപോലൊരു സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മോൾ പിറകിലൂടെ വരുന്നുണ്ടായിരുന്നു. അവൾ കുറച്ചുകൂടെ ചെറുതായത് കൊണ്ട് മോൻ എന്നോട് പറഞ്ഞു, അച്ഛാ മാറ്റിക്കോയെന്ന. കുറച്ച് സീൻ ഒക്കെ ഇപ്പോൾ വരുമെന്ന് പറഞ്ഞു. അവന് ആ സിനിമ നേരത്തെ കണ്ടതായിരുന്നു. ഞാനും മോനും തമ്മിൽ ആ ഒരു സൗഹൃദം വീട്ടിലുണ്ട്. വെട്ടുകാരറിയരുത് എന്ന സാധനം എന്റെ വീട്ടിട്ടില്ല. മോൻ എല്ലാ കാര്യവും വീട്ടിൽ വന്ന് പറയും’, ജയസൂര്യ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button