KeralaLatest NewsNews

കുട്ടികളിൽ ഗർഭധാരണം വർദ്ധിച്ച് വരുന്നതിൽ ആശങ്ക: സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം

 

 

കൊച്ചി: കുട്ടികളിലെ വർദ്ധിച്ചു വരുന്ന ഗർഭധാരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് അധികാരികൾ ചിന്തിക്കണമെന്നും സോഷ്യൽ മീഡിയയുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികൾക്ക് ബോധവത്ക്കരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

30 ആഴ്ച്ച ഗർഭകാലം പിന്നിട്ട പതിമൂന്നുകാരിയുടെ കുട്ടിയെ പുറത്തെടുക്കാൻ അനുവദിക്കണമെന്ന രക്ഷിതാവിന്റെ ഹർജിയിലാണ് ​ഹൈക്കോടതിയുടെ നിർണ്ണായക
നിരീക്ഷണം.

അടുത്ത ബന്ധുക്കളാണ് പല കേസുകളിലും പ്രതിസ്ഥാനത്തുള്ളത്. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് അധികാരികൾ ചിന്തിക്കണം. ഇന്റർനെറ്റിൽ നിന്ന് സുലഭമായി ലഭിക്കുന്ന നീല ചിത്രങ്ങൾ കൗമാരക്കാരെ വഴിതെറ്റിക്കുന്നു. ഇത്തരം ദൃശ്യങ്ങൾ ഇവരിൽ തെറ്റായ ചിന്താഗതിയും നൃഷ്ടിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികൾക്ക് ബോധവത്ക്കരണം നൽകണമെന്നും ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവിൽ പറയുന്നു. ലൈംഗിക ചൂഷണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം ദയനീയമായി പരാജയപ്പെട്ടുവെന്ന് നേരത്തെയും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കൗമാരക്കാരനായ സഹോദരനിൽ നിന്നാണ് പതിമൂന്നുകാരി ഗർഭിണിയായത്. പെൺകുട്ടിയുടെ മാനസികനില പരിഗണിച്ച് കുട്ടിയെ പുറത്തെടുക്കാൻ കോടതി അനുമതി നൽകി. നേരത്തെ സമാനമായ മറ്റൊരു കേസിലും കുട്ടിയെ പുറത്തെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button