കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സൻ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലെ ചെമ്പോലയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നു. ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട തീട്ടൂരം എന്ന രീതിയില്‍ ഇത് ശബരിമല വിവാദകാലത്ത് ചര്‍ച്ചയായിരുന്നു.
അതേസമയം മോന്‍സന് പുരാവസ്തുക്കള്‍ കൈമാറിയ സന്തോഷ് ഈ രേഖ താന്‍ തൃശൂരിലെ ഒരു വീട്ടില്‍നിന്ന് വാങ്ങി നല്‍കിയതാണെന്ന് വെളിപ്പെടുത്തി. മോന്‍സന് ചെമ്പോല കൈമാറുമ്പോൾ ഇതിന് ശബരിമല ആചാരങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സന്തോഷ് വ്യക്തമാക്കി. ഇതോടെയാണ് വിവാദങ്ങള്‍ വീണ്ടും ഉയരുന്നത്.
പണിമുടക്കി സാമൂഹിക മാധ്യമങ്ങൾ: വാട്ട്‌സ്‌ആപ്പും, ഇന്‍സ്റ്റാഗ്രാമും, ഫേസ്ബുക്കും പ്രവർത്തനരഹിതം
എഴുത്തോലകള്‍ക്കിടയില്‍ ചെമ്പോല കൗതുകമായതുകൊണ്ട് എടുക്കുകയായിരുന്നു എന്നും പിന്നീട് മോന്‍സണിന് കൈമാറുകയായിരുന്നുവെന്നും സന്തോഷ് വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങള്‍ നടത്താന്‍ ചീരപ്പന്‍ചിറ കുടുംബത്തെ അവകാശപ്പെടുത്തിയ പന്തളം രാജകൊട്ടാരത്തിെന്‍റ ഉത്തരവെന്ന രീതിയിൽ മോന്‍സണ്‍ പിന്നീട് ഇത് പ്രചരിപ്പിക്കുകയായിരുന്നു എന്നും സന്തോഷ് പറയുന്നു.
പഴയ ലിപികള്‍ കൊത്തിവെച്ച ചെമ്പോലയാണിതെന്നും ആചാരപരമായി ഇതില്‍ ഒന്നും വ്യക്തമാക്കുന്നില്ലെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് പന്തളം കൊട്ടാരം ഉള്‍പ്പെടെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments