PalakkadKeralaNattuvarthaLatest NewsNews

ശബരിമല യുവതീപ്രവേശനവും മോൻസൺ മാവുങ്കലിന്റെ ചെമ്പോലയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ

നമ്മൾ കണ്ടത് ശബരിമലയുടെയല്ല, മഞ്ഞുമലയുടെ മുകൾവശം മാത്രം

പാലക്കാട്: ശബരിമല പ്രശ്നം യുവതീപ്രവേശനവുമായി ബന്ധപ്പെട്ടതും മോൻസൺ മാവുങ്കലിന്റെ വ്യാജ പുരാവസ്തുവിൽപ്പെട്ട ചെമ്പോല ശബരിമല അവകാശങ്ങളുമായും ബന്ധപ്പെട്ടതാണ്. എന്നാൽ ഇവ തമ്മിൽ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

മോൻസന്റെ ചെമ്പോലയിൽ ശബരിമലയുടെ അവകാശമോ പ്രധാന ആചാരങ്ങളിലെ പരമാധികാരമോ ചീരപ്പൻചിറയ്ക്കാണ് എന്നു പറയുന്നില്ലെന്നും അവിടെയുള്ള വെടിവഴിപാട്, നെയ്‌വിളക്ക്, വേലൻപാട്ട്, പുള്ളുവൻപാട്ട്, ദക്ഷിണ തുടങ്ങിയവയ്ക്കുള്ള അവകാശമാണ് മോൻസന്റെ ചെമ്പോല പ്രകാരം ചീരപ്പൻചിറയ്ക്ക് നൽകുന്നതെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

എന്നാൽ സംശയകരമായ ഈ രേഖയെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതുവഴി ശബരിമലയുടെ അവകാശം താഴ്മൺ തന്ത്രിമാർക്കല്ല എന്നു സ്ഥാപിക്കാനാണ് ചിലർ ശ്രമിച്ചതെന്നും അങ്ങനെ സ്ഥാപിച്ചാൽ ശബരിമല യുവതീപ്രവേശം ഉൾപ്പടെയുള്ള ആചാരങ്ങളെയാണ് അത് നേരിട്ടു ബാധിക്കുകയെന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ശസ്ത്രക്രിയക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ മരണപ്പെട്ട സംഭവം: ബന്ധുക്കളുടെ പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്
ശബരിമല പ്രശ്നം യുവതീപ്രവേശവുമായും മോൻസൺ മാവുങ്കലിന്റെ ചെമ്പോല അവിടത്തെ അവകാശങ്ങളുമായും ബന്ധപ്പെട്ടതാണ്. ഇവ രണ്ടും രണ്ടുകാര്യങ്ങൾ ആണല്ലോ. ഇവ തമ്മിൽ എന്താണ് ബന്ധം? അഥവാ അവകാശങ്ങളുമായി ബന്ധപ്പെട്ട ചെമ്പോല എങ്ങനെയാണ് യുവതീപ്രവേശ വിഷയത്തെ സ്വാധീനിക്കുക? പലരും ചോദിച്ച ചോദ്യങ്ങളാണ്. ഉത്തരം വളരെ ലളിതമാണ്.

ഹിന്ദുസമൂഹം ഒന്നായി നടത്തിയ പോരാട്ടത്തിൽ ജാതീയമായ വിഭാഗീയത ഉണ്ടായി എന്നത് ഒരു ചെറിയ ഭാഗം മാത്രമാണ്. പ്രധാന ബന്ധം മറ്റൊന്നാണ്. ഒന്നാമതായി മനസ്സിലാക്കേണ്ടത് ശബരിമലയിലെ പ്രധാന ആചാരങ്ങളുടെ പരമാധികാരം താഴ്മൺ തന്ത്രിമാർക്കാണ് എന്നതാണ്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നട അടയ്ക്കാനുള്ള തീരുമാനം ആചാരപരമായി തന്ത്രിമാർ സ്വീകരിക്കുകയും അത് വിവാദമാവുകയും ചെയ്തത് ഓർക്കുന്നുണ്ടല്ലോ.

ഇനി ചെമ്പോലയിലേക്ക്. മോൻസന്റെ ചെമ്പോലയിൽ എങ്ങുംതന്നെ ശബരിമലയുടെ അവകാശമോ പ്രധാന ആചാരങ്ങളിലെ പരമാധികാരമോ ചീരപ്പൻചിറയ്ക്കാണ് എന്നു പറയുന്നില്ല. അവിടെയുള്ള വെടിവഴിപാട്, നെയ്‌വിളക്ക്, വേലൻപാട്ട്, പുള്ളുവൻപാട്ട്, ദക്ഷിണ തുടങ്ങിയവയ്ക്കുള്ള അവകാശമാണ് മോൻസന്റെ ചെമ്പോല പ്രകാരം ചീരപ്പൻചിറയ്ക്ക് നൽകുന്നത്. സംശയകരമായ ഈ രേഖയെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതുവഴി ശബരിമലയുടെ അവകാശം താഴ്മൺ തന്ത്രിമാർക്കല്ല എന്നു സ്ഥാപിക്കാനാണ് ചിലർ ശ്രമിച്ചത്. അങ്ങനെ സ്ഥാപിച്ചാൽ ശബരിമല യുവതീപ്രവേശം ഉൾപ്പടെയുള്ള ആചാരങ്ങളെയാണ് അത് നേരിട്ടു ബാധിക്കുക.

എങ്ങനെയെന്നല്ലേ? തന്ത്രികുടുംബത്തിന് ശബരിമലയിൽ അവകാശമില്ലെന്നു സ്ഥാപിച്ചാൽ ആചാരങ്ങളിലെ അവരുടെ പരമാധികാരവും നഷ്ടപ്പെടും. അതായത് ഒക്കെയും ഉപേക്ഷിച്ച് തന്ത്രിമാർ മലയിറങ്ങിയാൽ അവരോടൊപ്പം യുവതീപ്രവേശ വിലക്കും മലയിറങ്ങും. എങ്ങനെയുണ്ട്? നമ്മൾ കണ്ടത് ശബരിമലയുടെയല്ല, മഞ്ഞുമലയുടെ മുകൾവശം മാത്രമാണെന്നു സാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button