PathanamthittaKeralaLatest NewsNews

ശസ്ത്രക്രിയക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ മരണപ്പെട്ട സംഭവം: ബന്ധുക്കളുടെ പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്

രാത്രിയില്‍ കലയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ ശനിയാഴ്ച പുലര്‍ച്ചെ ജയകുമാറിനോട് പറഞ്ഞു

അടൂര്‍: ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ് . അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ് കല(49)യാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേൽ ആശുപത്രിക്കെതിരെ അടൂര്‍ പോലീസ് കേസെടുത്തു.

അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ യാണ് കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയ കലയെ ഇതിനു ശേഷം ഭര്‍ത്താവ് ജയകുമാറിനെ വൈകിട്ട് ഒരു തവണ മാത്രം കാണിച്ചു. ആ സമയം കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിക്കുകയോ വിവരങ്ങൾ അറിയിക്കുകയോ ചെയ്തില്ല.

അതേസമയം രാത്രിയില്‍ കലയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ ശനിയാഴ്ച പുലര്‍ച്ചെ ജയകുമാറിനോട് പറഞ്ഞു. ഡോക്ടര്‍ പരിശോധന നടത്തിയതായും ആരോഗ്യനിലയില്‍ കുഴപ്പങ്ങളില്ലെന്നും അറിയിച്ചു. എന്നാൽ അതിന് ശേഷം കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്ന് അധികൃതർ ജയകുമാറിനെ അറിയിക്കുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സംഘം ഉള്‍പ്പെടുന്ന ഐസിയു ആംബുലന്‍സ് വരുമെന്നും അവിടേക്ക് മാറ്റണമെന്നും അധികൃതർ പറഞ്ഞു.

37 കാരിയെ പീഡിപ്പിച്ച കേസില്‍ 27കാരനായ പുരോഹിതന്‍ അറസ്റ്റില്‍

രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെടുകയും തുടര്‍ന്ന് സമീപത്തുള്ള സാധാരണ ആംബുലന്‍സ് എത്തുകയുമായിരുന്നു. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടർന്ന് അശുപത്രിയില്‍ നിന്നും ഒരു ഡോക്ടറും നഴ്‌സും കൂടി കലയ്‌ക്കൊപ്പം കൊല്ലത്തെ ആശുപത്രിയിലേക്ക് പോയി. എന്നാൽ ശനിയാഴ്ച രാവിലെ കല മരണപ്പെട്ടതായാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് ബന്ധു പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

അതേസമയം ശസ്ത്രക്രിയയിലെ പിഴവല്ല മരണകാരണമെന്ന് അടൂരിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നു. ഇടയ്ക്കുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് ഇടയാക്കിയതെന്നും ഉടൻതന്നെ രോഗിയെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സഹായം ചെയ്‌തെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button