തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇൻസ്‌പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിൽ മോൻസൺ മാവുങ്കൽ കേസിൽ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ ചേർത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റിയതായി പറഞ്ഞിരിക്കുന്നു. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്.
മോൻസൺ കേസിൽ ശ്രീകുമാറിന്റെ പേര് ഉയർന്നുവന്നതിന് പിന്നാലെയാണ് നടപടി. മോൻസൺ മാവുങ്കലിനെതിരായ ഒരു കേസന്വേഷണത്തിൽ പി. ശ്രീകുമാർ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഉയർന്ന ആരോപണം. കേസിൽ മോൻസണ് അനുകൂലമായ ഇടപെടൽ ശ്രീകുമാർ നടത്തിയതായും വിമർശനം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാവുങ്കലിനെതിരെ പരാതി നൽകിയവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
Post Your Comments