മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെ നേരിടും. ഇന്ത്യൻ സമയം അഞ്ച് മണിക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയിച്ച് വീണ്ടും തങ്ങളുടെ വിജയപാതയിലേക്ക് എത്താനാകും ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡ് ആസ്റ്റൺ വില്ലയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.
പ്രീമിയർ ലീഗിലെ മറ്റ് മത്സരങ്ങളിൽ കരുത്തരായ ചെൽസി സതാംപ്ടണെയും ടോട്ടനം ആസ്റ്റൺ വില്ലയെയും ആഴ്സണൽ ബ്രൈറ്റണിനെയും ലെസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെയും നേരിടും. ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ശക്തരായ മാഞ്ചസ്റ്റർ സിറ്റി ഒഴികെ മറ്റുള്ള പ്രമുഖ ടീമുകൾക്ക് ജയം കണ്ടെത്താനായില്ല.
Read Also:- പ്രമേഹം വരുത്തുന്ന ഭക്ഷണങ്ങള്‍ ഇവയാണ്!
അതേസമയം, സൂപ്പർ സൺഡേ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെ നേരിടും. ആറു മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്താണ്. 13 പോയിന്റ് വീതമുള്ള സിറ്റി രണ്ടാം സ്ഥാനത്തും ചെൽസി മൂന്നാം സ്ഥാനത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്തും തുടരുന്നു. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് സിറ്റി ലിവർപൂൾ മത്സരം.
Post Your Comments