തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ ആക്രമിക്കപ്പെടുന്നു, ഇത് തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജയന്തി ദിനത്തിൽ പങ്കുവച്ച ഫേസ്ബുക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ജാതിചിന്തകൾക്കും വർഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സർവരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read:6 വയസുകാരിയായ മകളെയും കൂട്ടി കാമുകനൊപ്പം മുങ്ങി: കോടതിയിലെത്തിയപ്പോൾ മകളുടെ ആവശ്യമിങ്ങനെ
‘ആ അടിത്തറയെ തകർക്കുന്ന ചില പ്രവണതകൾ നമുക്ക് ചുറ്റും വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിമോചനാത്‌മകമായ ദേശീയതയ്ക്ക് പകരം മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വർഗീയതയിൽ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കൽപം യഥാർഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു’, മുഖ്യമന്ത്രി പറഞ്ഞു.
‘മതത്തിൻ്റേയും ജാതിയുടേയും പേരിൽ ആളുകൾ അക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. ജനാധിപത്യ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങൾ വളരുന്നു. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്. ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുമെന്ന് മഹാത്‌മാ ഗാന്ധിയുടെ ജന്മദിനത്തിൽ നമുക്ക് ഉറച്ചു തീരുമാനിക്കാം’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments