കുവൈത്ത് സിറ്റി : കുവൈത്തില്‍ സാങ്കേതിക പരിശോധന വകുപ്പ് നടത്തിയ പരിശോധനയില്‍ 1469 വാഹനങ്ങള്‍ പിടികൂടി. ആറ് സംഘങ്ങളായി മൂന്ന് മണിക്കൂര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങള്‍ നിരത്തില്‍ ഗതാഗതത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തി കണ്ടുകെട്ടിയത്.
Read Also : ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു : ഞായറാഴ്ച രാവിലെ മുതൽ കനത്ത മഴ
നിശ്ചിത കാലാവധി കഴിഞ്ഞതും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ വാഹനങ്ങളാണ് പിടികൂടിയത്. സാങ്കേതിക പരിശോധന വകുപ്പ് മേധാവി കേണല്‍ മിഷ്അല്‍ അല്‍ സുവൈജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
1060 പ്രത്യക്ഷ നിയമലംഘനങ്ങളും 409 പരോക്ഷ നിയമലംഘനങ്ങളുമാണ് പിടികൂടിയത്. വാഹന ഉടമകള്‍ നേരിട്ട് സാങ്കേതിക പരിശോധന വകുപ്പിലെത്തി പിഴയൊടുക്കിയാല്‍ മാത്രമേ വിട്ടുനല്‍കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments