KeralaLatest NewsNewsIndia

‘പിതാവിനെ കാണണം’: ആയുർവ്വേദ ചികിത്സയ്ക്ക് കേരളത്തിലേക്ക് തിരിച്ചു വരണമെന്ന് മദനി, വേണ്ടെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: ആരോഗ്യ സ്ഥിതി മോശമായായത് കൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് വരണമെന്ന് കാണിച്ച് ബാംഗ്ലൂർ സ്ഫോടനക്കേസിലെ പ്രതി അബ്ദുൽ നാസർ മദനി നൽകിയ ഹർജി തള്ളി സുപ്രീം കോടതി.

Also Read:കൊലപാതകം, അത്ര മതി കാരണം ചേർക്കാൻ പോകണ്ട, കൊല്ലുന്നതിൽ എവിടെയാണ് പ്രണയം: നെൽസൻ ജോസഫ്

അനാരോഗ്യം കണക്കിലെടുത്ത് നാട്ടിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മദനിക്കായി കോടതിയില്‍ ഹാജരായ പ്രശാന്ത്ഭൂഷണ്‍ വാദിച്ചത്. കൊവിഡ് സാഹചര്യവും മദനിയുടെ പിതാവ് കിടപ്പിലാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ മദനിയുടെ വാദങ്ങള്‍ ഒന്നും തന്നെ കോടതി അംഗീകരിച്ചില്ല.

അതേസമയം, മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക ശക്തമായിവാദിച്ചു. കേസ് വിചാരണഘട്ടത്തിലെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കര്‍ണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിവെച്ച്‌ ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് മദനിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button