KottayamKeralaNattuvarthaLatest NewsNews

കൊലപാതകം, അത്ര മതി കാരണം ചേർക്കാൻ പോകണ്ട, കൊല്ലുന്നതിൽ എവിടെയാണ് പ്രണയം: നെൽസൻ ജോസഫ്

ഇതിൽ പ്രണയമില്ല, പക മാത്രമാണുള്ളത്

തിരുവനന്തപുരം: പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥിനിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രണയത്തിന്റെ പേരിൽ നടന്ന കൊലപാതകം എന്ന പ്രയോഗത്തിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നത്. കൊല്ലുന്നതിൽ എവിടെയാണ് പ്രണയമെന്നാണ് എഴുത്തുകാരനായ നെൽസൻ ജോസഫ് ചോദിക്കുന്നത്. ഇതേ അഭിപ്രായം തന്നെയാണ് സംഭവത്തിൽ മറ്റു പലരും പങ്കുവയ്ക്കുന്നത്.

Also Read:ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ‘കട്ടന്‍ കാപ്പി’

വലിയ വിമർശനങ്ങളാണ് ഈ പ്രയോഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. പ്രണയം ഉള്ളയാൾ എങ്ങനെയാണ് തന്റെ പങ്കാളിയെ കൊലപ്പെടുത്തുക എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇതിൽ പ്രണയമില്ല, പക മാത്രമാണെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

അതേസമയം, കയ്യില്‍ കരുതിയ ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് പ്രതിയായ അഭിഷേക് കൊലപാതകം നടത്തിയത്. നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button