കുവൈത്ത് സിറ്റി : വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്ത് വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഇനി മുതൽ കുവൈറ്റ് ഡ്രൈവിങ് ലൈസന്‍സിനു സര്‍വകലാശാല ബിരുദവും, കുറഞ്ഞ ശമ്പള പരിധി 600 കുവൈത്ത് ദിനാറും,കൂടാതെ കുവൈത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയും വേണം.
ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് അല്‍ സബാഹ് ബന്ധപ്പെട്ട വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു. അഹ്മദി ഗവര്‍ണറേറ്റിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്‌മെന്റില്‍ സന്ദര്‍ശനം നടത്തവേയാണ് ഇക്കാര്യം അറിയിച്ചത്..
ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയാണ് പരിഹാരമെന്നും,. ചുരുങ്ങിയത് 600 ദിനാര്‍ ശമ്പളം, ബിരുദം, കുവൈത്തില്‍ രണ്ടുവര്‍ഷം താമസം എന്നിവയാണ് പ്രധാന നിബന്ധനകള്‍.
Post Your Comments