KozhikodeLatest NewsKeralaNattuvarthaNews

പ്രവാചകന്റെ മുടിയും മോശയുടെ വടിയും ഒരേ നാണയത്തിന്റെ പുറങ്ങൾ: മോൻ‍സനും കാന്തപുരവും ഒരേപോലെയെന്ന് മുജാഹിദ് പ്രസിഡന്റ്

താലിബാന്‍ പോലുള്ള അതിതീവ്ര സംഘങ്ങള്‍ യുദ്ധം ചെയ്യുന്നത് മനുഷ്യ സൗഹാര്‍ദ്ദങ്ങള്‍ക്കെതിരെ

കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ മനുഷ്യരെ കബളിപ്പിക്കുന്ന കാന്തപുരവും മോശയുടെ വടി കൊണ്ടു കോടികള്‍ കബളിപ്പിക്കുന്ന മോന്‍സന്‍ മാവുങ്കലും ഒരേ നാണയത്തിന്റെ പുറങ്ങളാണെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുള്ളക്കോയ മദനി. മതങ്ങളുടെ മറവില്‍ പുരാവസ്തു വില്‍പ്പന നടത്തുന്നവരെ പുറത്തുകൊണ്ടുവരണമെന്ന് കേരള മുസ്ലിം ഐക്യ സംഘത്തിന്റെ നൂറാം വര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുവെ അദ്ദേഹം പറഞ്ഞു.

മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകണമെന്നു ആഗ്രഹിക്കുന്നവര്‍ തീവ്രവാദികളാണെന്നും ഇത്തരത്തിലുള്ള സൂക്ഷ്മ ന്യുനപക്ഷം എല്ലാ മതങ്ങളുടെയും മറവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അബ്ദുള്ളക്കോയ മദനി പറഞ്ഞു. അവരെ ചെറുത്തു തോല്പിക്കുകയെന്നതാണ് മതങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതി അറസ്റ്റിൽ

താലിബാന്‍ പോലുള്ള അതിതീവ്ര സംഘങ്ങള്‍ യുദ്ധം ചെയ്യുന്നത് മനുഷ്യ സൗഹാര്‍ദ്ദങ്ങള്‍ക്കെതിരെയാണെന്നും മറ്റു മതങ്ങളെയോ താലിബാനിസം എതിര്‍ക്കുന്നവരെയോ അവര്‍ സഹിക്കില്ലെന്നും അബ്ദുള്ളക്കോയ മദനി വ്യക്തമാക്കി. താലിബാനിസം കേരളത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന തീവ്രസംഘങ്ങളാണ് മത സൗഹാര്‍ദ്ദത്തിനു ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ശക്തികളോട് മൃദുല സമീപനം സ്വീകരിക്കുന്ന കേരള സര്‍ക്കാരിന്റെ തെറ്റായ നയമാണ് സൗഹാര്‍ദ്ദം തകരാനുള്ള കാരണമെന്നും വർഗീയത പറയുന്നവരെ ആദരിക്കുന്ന നിലപാട് ശരിയല്ലെന്നും അബ്ദുള്ളക്കോയ മദനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button