ErnakulamKeralaLatest NewsNewsCrime

രക്തസമ്മര്‍ദം ഉയര്‍ന്നു: മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്

എറണാകുളം: പുരാവസ്തുകളുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡിലായ മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ച് അഞ്ചു പേരില്‍ നിന്ന് 10 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മോന്‍സണ്‍ മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം നിര്‍മ്മിക്കുമെന്ന് പറഞ്ഞായിരുന്നു മോന്‍സണ്‍ തട്ടിപ്പു നടത്തിയത്. ടിപ്പുസുല്‍ത്താന്റെ സിംഹാസനമെന്ന പേരില്‍ മോന്‍സണ്‍ കാണിച്ചിരുന്നത് ചേര്‍ത്തലയില്‍ ഒരു ആശാരിയെക്കൊണ്ട് പണിയിപ്പിച്ചെടുത്ത കസേരയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button